ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ നദിക്കുനടുവിലായി സ്ഥിതിചെയ്യുന്ന ബുദ്ധപ്രതിമ ഒറ്റഗ്രാനൈറ്റ് കല്ലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ശില്‍പമാണ്. 350 ടണ്ണാണ് പ്രതിമയുടെ ഭാരം. 200 ശില്‍പികള്‍ രണ്ടുവര്‍ഷംകൊണ്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1992 ഏപ്രില്‍ 12നാണ് പ്രതിമ നദിക്കുനടുവില്‍ സ്ഥാപിച്ചത്. ലുംബിനി പാര്‍ക്കില്‍നിന്ന് ബോട്ടുമാര്‍ഗ്ഗം തീര്‍ഥാടകര്‍ക്ക് ഇവിടെയെത്താം.