i

Started by mohammed Thuppilikkat on Saturday, December 19, 2009

പറപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫിലെ ഭിന്നതയ്ക്ക് പരിഹാരമായി. ജില്ലാ യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി പ്രാദേശിക നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിച്ചത്.

വികസനകാര്യങ്ങളില്‍ അവഗണനയാരോപിച്ച് കഴിഞ്ഞമാസം കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണസമിതിയോഗം ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് പ്രശ്‌നം ജില്ലാ കമ്മിറ്റിക്ക് വിട്ടു. ജില്ലാതല അനുരഞ്ജന ചര്‍ച്ചയില്‍ ലീഗ് സെക്രട്ടറി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, മധു കാടാമ്പുഴ, പി.കെ. കുഞ്ഞു, ലീഗ്, കോണ്‍ഗ്രസ് പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Create a free account or login to participate in this discussion