അബ്ദുൽ ഖാദർ ബറാമി ഉപ്പയുടെ ബിസിനസ് കാര്യങ്ങളിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല അദ്ദേഹത്തിന് മതകാര്യങ്ങളിൽ ആയിരുന്നു ശ്രദ്ധ. ജേഷ്ഠൻ മമ്മദ് ബദാമി ഉമ്മർ ബറാമി ജീവിച്ചിരിക്കുമ്പോൾതന്നെ മരണപ്പെട്ടു, തൽഫലമായി അദ്ദേഹത്തിൻറെ പിതാവ് ഉമ്മർ ബറാമി അദ്ദേഹത്തിൻറെ അനുജൻ അഹ്മദ് ബറ റമിയുടെ മകൻ അലി ബറാമിയെ (Khan Bahadur Haji V Ali Baramy) ബിസിനസ് കാര്യങ്ങൾ നോക്കാൻ വേണ്ടി പങ്കാളിയാക്കി കൂട്ടി. അലി ബറാമി ബിസിനസ്സിൽ അഗ്രകണ്യൻ ആയിരുന്നു , തൽഫലമായി ഉമ്മർ ബറാമിയുടെ മരണത്തിന് ശേഷം കച്ചവടം അലീ ബറാമീയുടെതായി .
ഉമർ ബറാമിയുടെ പുത്രന്മാരാ ണ് പുതിയ കാമാക്കാന്റെ കത്ത് മുഹമ്മദ് ബറാമിയും, അബ്ദുല്ല ബറാമിയും. മുഹമ്മദ് ബറാമി മദ്റസത്തുൽ മുഹമ്മദിയ്യയുടെ ആദ്യകാലത്തെ മാനേജറും, പിന്നീ ട് സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗവും പ്രമുഖ കോൺട്രാക്ടറും ചരിത്ര അന്വേഷകന്നുമായിരുന്നു . ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം നേടിയിരുന്നു . 1987 ആഗസ്റ്റ് 7-ാം തിയ്യതി മരിച്ചു.
അബ്ദുൽഖാദർ ബറാമി ആദ്യ ഭാര്യയുടെ മരണ ശേഷം കാടാക്കാലകത്ത് രണ്ടാം വിവാഹം കഴിക്കുകയും ഭാര്യയെ കോയസ്സ മരക്കാരകം തറവാട്ടിലേ ക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അതിൽ സന്താനങ്ങളില്ല. അബ്ദുൽഖാദർ ബറാമിയുടെ രണ്ടാമത്തെ പുത്രൻ അബ്ദുള്ള ബറാമി പൊതുപ്രവർത്തകനായിരുന്നു. പഴയകാലത്തെ സാമൂഹ്യസംഘടന പരപ്പിൽ മുസ്ലിം ആസോഷിയേഷന്റെ പ്രമുഖാംഗങ്ങളിൽ ഒരാളായിരുന്നു.