ശൈഖ് അലി ബറാമിയുടെ വാണിശ്ശേരിയിലെ മൂന്നാമത്തെ മകൻ ഉമർ ബറാമി പരപ്പിൽ കോയസ്സൻ മരക്കാരകത്ത് തറവാട്ടിലാണ് വിവാഹം ചെയ്തത്. ജന്മിയും പ്രമുഖ വ്യാപാരിയുമായിരുന്നു. വിപുലമായ തോതിൽ അറബിനാടുകളിലേക്ക് കയറ്റുമതി ആ രംഭിച്ചത് അദ്ദേഹമാണെന്ന് പറയാം. ചായ ഇല, കാപ്പിക്കുരു, കുരുമുളക്, ചൂടി തുടങ്ങിയവ മസ്കറ്റ്, ഏഡൻ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന അ ദ്ദേഹം ദക്ഷിണ കനറയിൽ നിന്നും അമ്പതു സേർ അടങ്ങുന്ന മൂട എന്നു വിളിച്ചിരുന്ന വൈക്കോൽ പൊതികളിൽ അടക്കം ചെയ്തിരുന്ന അരി ധാരാളമായി ഉരുമാർഗ്ഗം കോഴിക്കോട്ട് ഇറക്കുമതി ചെയ്തിരുന്നു. 1918 ഏപ്രിൽ 2-ാം തിയ്യതി നിര്യാതനായി.
അദ്ദേഹത്തിന്റെ പുത്രന്മാരാണ് മമ്മദ് ബറാമി, അബ്ദുൽ ഖാദർ ബറാമി എന്നിവർ.