Shaik Ali Baramy Yemani - പൂർവ്വീക ബറാമിമാർ

Started by Private User on Sunday, October 11, 2020
Problem with this page?

Participants:

  • Private User
    Geni member

Profiles Mentioned:

Private User
10/11/2020 at 7:47 AM

അഫ്ഘാനിസ്ഥാനിലെ സൊറോസ്റ്റർ മതവിഭാഗക്കാർ അഗ്നി ആരാ ധകരായിരുന്നു. അവരുടെ ദേവാലയത്തിൽ പൂജാദികർമങ്ങൾ ചെയ്തിരുന്ന പുരോഹിതന്മാർ ബറാമിക് എന്ന ഗോത്ര വർഗ്ഗക്കാരായിരുന്നു. ഇവരെ 'ബർമിക്കുകൾ' എന്നും വിളിച്ചു വന്നിരുന്നു. അഫ്ഘാനിസ്ഥാനിലെ ബൽഖ് ദേശവാസികളാണിവർ. പിന്നീട് ഇവർ ഇസ്ലാം മതം സ്വീ കരിച്ചു. ബർമിക്കുകൾളാകാം പിന്നീട് ബറാമികളായി മാറിയത്. ഹിജം 132-136 കാലഘട്ടത്തിൽ അബ്ബാസി ഭരണകാലത്ത് ജീവിച്ച ഒരു പ്രധാന ബറമിക് ആയിരുന്നു ഖാലിദ്. ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ അന്നത്തെ ഖലീഫ അബുൽ അബ്ബാസ്, ഖാലിദിനെ തന്റെ മന്ത്രിയായി നി യമിച്ചു. അബ്ബാസിന് ശേഷം ഖലീഫയായി വന്ന ജാഫർ മൻസൂറും, ഖാ ലിദിന്റെ സേവനം നില നിർത്തുക മാത്രമല്ല ഖാലിദിന്റെ മകൻ യഹ്യ യെ അസർബിജാനിലെ ഗവർണ്ണരാക്കുകയും ചെയ്തു. (ഹിജറ 136-158) മൻസൂറിന് ശേഷം അധികാരത്തിൽ വന്ന മുഹമ്മത് മഹ്ദി (ഹിജറ 158 -169)യുടെ മകനായിരുന്നു 'ആയിര ത്തൊന്ന് രാവുകൾ' എന്ന അറബി ക്കഥകളിലൂടെ പ്രസിദ്ധനായ ഖാറൂൺ റഷീദ്. മഹ്ദി, യഹ്യയെ മകൻ റഷീദിന്റെ സികട്ടറിയായി നിയമിച്ചു.

ഹീജറ 170-ൽ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് ഹാറൂൺ റഷീദ് ഖലീഫയായി അവരോധിക്കപ്പെടുന്നത്. ഹാറൂൺ റഷീദ്, യഹ്യയോടൊ പ്പം അദ്ദേഹത്തിന്റെ മക്കളായ ജഅഫർ, മുഹമ്മദ്, ഫദൽ, എന്നിവരെ യും ഭരണചക്തത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷ്ഠിച്ചു. ഒട്ടും ഭരണ പരിചയമില്ലാത്ത ഹാറൂൺ ചക്രവർത്തിയെ ലോകത്തിലെ ഏറ്റവും പ്ര താപിയായ ഭരണാധികാരിയാക്കിയതും, രാജ്യത്തെ ഏറ്റവും സമ്പന്നമാ ക്കിയതും യഹ്യയുടെയും മക്കളുടെയും ഭരണനൈപുണ്യം കൊണ്ടായിരുന്നു. കാലക്രമേണ ഉന്നതസ്ഥാനങ്ങളിൽ ഭരണം കയ്യാളിയ ബറാമികളിൽ ധനക്കൊതി മൊട്ടിട്ടപ്പോൾ അമിതാധികാരം പ്രയോഗിക്കാനും, അതിന്റെ ഫലമായി ഭരണ രംഗം മലീമസമാകാനും ഇടയാക്കി. ചകവർത്തിയുടെ സന്തതസഹചാരിയായിരുന്ന, ജഅഫർ, ഖലീഫയുമായുള്ള സഹവർത്തി ത്വം മുതലെടുത്ത് സമ്പത്ത് വാരിക്കൂട്ടി. അക്കാലത്ത് ജാഫർ പണിത വീടിന് രണ്ട് കോടി ദിർഹമായിരുന്നവരത്ര ചിലവ്. ദൈവഭക്തനും, നി തിമാനുമായിരുന്ന ഹാറൂൺ റഷീദിനെ ബറാമിക്കുകളുടെ ആഡംബര പൂർണ്ണമായ ജീവിതം അസ്വസ്ഥനാക്കി. അതേ സമയം യഹ്യയും, അ ഹത്തിന്റെ മറ്റുമക്കളും വളരെ കരുതലോടെയായിരുന്നു രാജ്യകാര്യങ്ങൾ നടത്തിയിരുന്നത്. ഹിജറ 187- ൽ ഹാറൂൺ റഷീദ് ഹജ്ജ് കഴിഞ്ഞ് തിരി ച്ചെത്തിയ ഉടനെ ജഅഫറിനെ വധിക്കാൻ ഉത്തരവിട്ടു. തുഹ്യദയയും സ് ഹോദരൻ ഫദലിനെയും തുറുങ്കിലടച്ചു. മറ്റ് രണ്ട് സഹോദരന്മാരെ നാടു കടത്തി. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി രാജ്യ ഭണ്ഡാരത്തിൽ നി ക്ഷേപിച്ചു. ഹാറൂൺ റഷീദിന്റെ ഭരണത്തിന് കീഴിൽ 17 വർഷക്കാലം സുപ്രധാന ഉത്തരവാദിത്വങ്ങൾ കയ്യാളിയിരുന്ന ബറാമിക്കുകളെ ഹാറൂൺ റഷീദ് തന്നെ ഉന്മൂലനം ചെയ്തു. അവശേഷിച്ചവർ ലോകത്തിന്റെ നാ നാ ഭാഗത്തേക്കും പലായനം ചെയ്ത അവരിൽ ഒരു വിഭാഗം യമനിലെ “ഹദർമൗത്ത്” എന്ന സംസ്ഥാനത്തിന്റെ തെക്ക് ഏദൻ കടലിന് സമീപിമുള്ള തുറമുഖപട്ടണമായ മുക്കല്ലയി എത്തിയിരിക്കണം. ഇസ്ലാമിക പ്രബോധനാർത്ഥം അക്കാലങ്ങളിൽ യമൻ, ബസറ, ഹ ളർമൗത്ത്, സിറിയ, ഈജിപ്ത്, ഹിജാസ് തുടങ്ങിയ നാടുകളിൽ നിന്നും മലബാറിലേക്ക് മതപ്രബോധനത്തിനും, കച്ചവടാവശ്യങ്ങൾക്കുമായി ത ദ്ദേശിയർ വരുമായിരുന്നു. ഇപ്രകാരം മതപ്രബോധനത്തിന് കോഴിക്കോ ട്ടെത്തിയവരായിരുന്നു ജിഫ്രി കുടുംബത്തിന്റെ മുൻ തലമുറക്കാർ. 1746-ൽ കോഴിക്കോട്ട് കപ്പലിറങ്ങിയ സയ്യിദ് ശൈഖ് ജിഫ്രിയും 1754-ൽ കോഴി ക്കോട്ടെത്തിയ അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രൻ ശൈഖ് ഹസൻ ജിഫ്രിയുമാണ് കോഴിക്കോട്ടെത്തിയ ആദ്യത്തെ ജിഫിമാർ. പിൽകാല ത്ത് അത്തരം ഒരു സംഘത്തിന്റെ കൂടെയാണ് എ. ഡി. 1790- ൽ സയ്യി ദ് ശൈഖ് ജിഫ്രിയൊന്നിച്ച് പതിനേഴുകാരനായ ആലിബറാമി കോഴിക്കോ ട്ട് കപ്പലിറങ്ങുന്നത്. 1773- ൽ യമനിലെ മുഖല്ലയിലാണ് അലി ബറാമി ജ നിക്കുന്നത്. ശൈഖ് ജിഫ്രിയുമായുള്ള സമ്പർക്കം മൂലമാണ് ആലിബറാ മി പിന്നീട് ശേഖ് ആലി ബറാമി എന്നറിയപ്പെട്ടതെന്ന് പറയപ്പെടുന്നു. ഏറെ താമസിയാതെ അലി ബറാമി കോഴിക്കോട്ടെ അറിയപ്പെട്ട ഒരു വ്യാ പാരിയായി മാറി.

P.V. ഹസ്സൻ കോയ എഴുതിയ ബറാമി വംശപരമ്പരയും  പള്ളി വീട് തറവാടും എന്ന പുസ്തകത്തിൽ നിന്ന്

Create a free account or login to participate in this discussion