അറേബ്യൻ ഉപഭൂഖണ്ഡത്തിന് പടിഞ്ഞാറ് ഭാഗത്ത് അറേബ്യ-ഏഡൻ കടലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന യമനിലെ മുഖല്ലയിൽ നിന്ന് ഇസ്ലാമി ക പ്രബോധക സംഘത്തോടൊപ്പം കച്ചവടത്തിനായി അറബികൾ ഇന്ത്യ, ഈജിപ്ത്, ആഫ്രിക്ക മുത ലായ രാജ്യങ്ങളിലേക്കു പോയിരുന്നു.
അങ്ങനെ മലബാറിൽ വന്നവരിൽ ജിഫിരി വംശ ത്തിൽപ്പെട്ട മത പ്രചാരകരും ബറാമി ഗോത്രത്തിൽ പെട്ട കച്ചവടക്കാരുമായി ഒരു സംഘം കോഴിക്കോടു പട്ടണത്തിൽ എത്തിച്ചേർന്നു. അവരിവിടെ സ്ഥിരതാ മസമാക്കുകയും ചെയ്തു. "ബറാമി' എന്ന പേരിൽ അറിയപ്പെടുന്ന ഈ കുടുംബം കോഴിക്കോട്ടുള്ളപോലെ ഈജിപ്തിലും ഇന്തോനേഷ്യയിലും ഇപ്പോഴുമുണ്ട്. ഇന്തോനേഷ്യയിൽ സർക്കാറിന്റെ ഉന്നത പദവി കളിലും, ഭരണകൂടത്തിലും സ്വാധീനം നേടിയിട്ടുമു ണ്ടായിരുന്നു. ഇന്ത്യയെ വിദേശികൾക്ക് പരിചയപ്പെ ടുത്തുന്ന ചില അറബി ഗ്രന്ഥങ്ങൾ തനിക്ക് മുമ്പും രചിക്കപ്പെട്ടിരുന്നുവെന്ന് സഞ്ചാരിയായ അൽബറൂണി സൂചിപ്പിക്കുന്നുണ്ട്. അബ്ബാസി ഭരണകാലത്ത് "ബറാമിക്കുകൾ' ഇന്ത്യയെപ്പറ്റി പഠിക്കാൻ ഒരു മുസ്ലിം പണ്ഡിതനെ ഇന്ത്യയിലേക്ക് അയക്കുകയും അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിരുന്നു. എ.ഡി. 1820-ൽ കോഴിക്കോട് കപ്പലിറങ്ങിയ ശൈഖ് അലി ബറാമിയാണ് കോഴിക്കോട്ടെ ബറാമി കുടുംബത്തിന്റെ സ്ഥാപകൻ. സെയ്ത് ബറാമി, ഫാത്തിമ ബീവി ദമ്പതികളുടെ പുത്രനായി എ.ഡി. 1800 ൽ യമനിലെ മുഖല്ല പട്ടണത്തിൽ ജനിച്ചു. എ.ഡി. 1822-ൽ പത്തൊമ്പതാമത്തെ വയസ്സിൽ കോഴിക്കോട് വെച്ച് വിവാഹിതനായി. എ.ഡി. 1866-ൽ കോഴിക്കോട്ടുവെച്ച് നിര്യാ തനായി. കുറ്റിച്ചിറ ശൈഖ് ജിഫ്രിയുടെ മഖ്ബറയിയിൽ അദ്ദേഹത്തിന്റെ സമീപത്തായി അന്ത്യവിശ്രമം കൊളുന്നു.
ഹളറൽ മൗത്തിന് സമീപമുള്ള മുഖല്ലയിൽ നിന് വന്നവരായതുകൊണ്ട് ബറാമികൾ ആദ്യകാലങ്ങ ളിൽ മുഖല്ലക്കാർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ശൈഖ് അലി ബറാമി യമനിലുള്ള ശൈഖ് മുഹമ്മദ് ജിഫ്രിയുടെ മകൻ ശൈഖ് ജിഫ്രി (ഒന്നാമതായി എത്തുന്ന ജിഫ്രി)യുടെ മകൻ ശൈഖ് അബ്ദുള്ള ജിഫ്രിയുടെ കൂടെയാണ് കോഴിക്കോട്ടെത്തിയതെന്നും, അതല്ല, ഒരു കച്ചവട സംഘത്തിന്റെ കൂടെ തനിയെ വന്നതാണെന്നും പറയുന്നു. ഇതു സംബന്ധിച്ച് രേ ഖകളൊന്നുമില്ല "ശൈഖ് അബ്ദുള്ള ജിഫ്രി തന്റെ കോഴിക്കോട്ടെ ജീവിതത്തിനിടയിൽ മുസ്ലിം പുണ്യ സ്ഥലങ്ങളിലേക്കും ഹജ്ജിനും സ്വദേശമായ തരീമി ലേക്കും അനേകം തവണ യാത്ര പോയിരുന്നു. അ ങ്ങനെയുള്ള ഒരു യാത്രയുടെ മടക്കത്തിൽ യമനിൽ നിന്നു ശൈഖ് അലി ബറാമിയെ വ്യാപാരത്തിനായി കോഴിക്കോട്ടേക്ക് ക്ഷണിക്കുകയും കൂടെ കൊണ്ടുവരികയും ചെയ്തുവെന്നാണ് പറയുന്നത്. ശൈഖിന്റെ കൂടെ വന്നതു കൊണ്ടാണ് അലി ബറാമി ശൈഖ് അ ലി ബറാമി എന്ന പേരിൽ അറിയപ്പെട്ടത്. ഏതായാ ലും കോഴിക്കോട്ടെത്തിയ ശൈഖ് അലി ബറാമിയു ടെ ആരാധ്യനായിരുന്നു ശൈഖ് അബ്ദുള്ള ജിഫ്രി അദ്ദേഹത്തിന്റെ ഉപദേശങ്ങളും അനുഗ്രഹങ്ങളും എ പ്പോഴും എല്ലാ കാര്യങ്ങളിലും തേടിക്കൊണ്ടിരുന്നു. ഒരു കച്ചവടക്കാരനായി അറിയപ്പെടാൻ തുടങ്ങിയ ശൈഖ് അലി ബറാമിയെ "ശൈഖാല്യാക്കാ' എന്ന് നാട്ടുകാർ ബഹുമാനത്തോടെ വിളിച്ചിരുന്നു. പത്താം മ്പതാം വയസ്സിൽ ഇവിടെയെത്തിയ അദ്ദേഹം അധികം കഴിയുന്നതിന് മുമ്പായിതന്നെ വിവാഹിതനായി. ആദ്യ വിവാഹം കൊയിലാണ്ടിയിലെ പ്രശസ്ത പുരാതന തറവാടായ അമ്പാക്കന്റകത്ത് ഫാത്തിമ ബീവി നെയായിരുന്നു. പിന്നീട് കോഴിക്കോട് തൃക്കോവിൽ പറമ്പിൽ വാണിശ്ശേരി തറവാട്ടിൽ ആയിശബീവി (മരണം ഹിജ്റ 1295 എ.ഡി. 1878)യെയും വിവാഹം ചെയ്തു. ശൈഖ് അലി ബറാമിയുടെ വ്യാപാരം അഭിവ്യ, ദ്ധിപ്പെട്ടതോടു കൂടി തെക്കേ കടപ്പുറത്ത് കുറച്ച് സ്ഥലം സാമൂതിരി രാജാവിൽ നിന്നു ചാർത്തി വാങ്ങി ഓലമേഞ്ഞ പാണ്ടികശാല, പള്ളി (ഇന്നത്തെ ബറാമി പള്ളി) ശൈഖാലിയാക്കാന്റകം എന്ന പേരിൽ ഓലമേഞ്ഞ മാളിക വീട് എന്നിവ പണിയിച്ചു. ശൈഖാ ലിയാക്കാന്റകം എന്നറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് സെയ്ദ് ബറാമിന്റകം എന്നായിരുന്നു പേര്. വാണിശ്ശേരിയിൽ നിന്നു ഭാര്യയേയും മക്കളേയും അവിടേക്ക് കൊണ്ടു വന്നു. ഏതാണ്ട് അമ്പതു വർഷത്തിനു ശേഷം പുതുക്കി പണിത ഓടിട്ട പ്രസ്തുത വീട് 1941 ഫിബ്രവരി 16-ന് വീണ്ടും പൊളിച്ചു. കോഴിക്കോട്ടെ ഖാസി പള്ളിവീട്ടിൽ മാമുക്കോയ തറക്കല്ലിട്ട മാളിക വീടാണ് ഇന്ന് കാണുന്ന ബറാമിന്റകം. 1943 ജനുവരി 18-ാം തിയ്യതി പള്ളി വീട്ടിൽ മുഹമ്മദ് ബറാമി കുടും ബനാഥനായി ഈ വീട്ടിൽ താമസമാരംഭിച്ചു. ശൈഖ് അലി ബറാമിക്ക് കൊയിലാണ്ടിയിലെ വി വാഹത്തിൽ ഫാത്തിമയിൽ മുഹമ്മദ് ബറാമിയെന്ന ഒരു പുത്രനും *വാണിശ്ശേരിയിലെ രണ്ടാം വിവാഹ ത്തിലെ ആയിശയിൽ ആറ് പുത്രന്മാരും ഒരു പുതി യുമാണ് സന്താനങ്ങൾ. വാണിശ്ശേരിയിലെ സന്താന ങ്ങളാണ്
1ഹസ്സൻ ബറാമി,
2 അബ്ദുറഹിമാൻ ബറാമി, 3 ഉമ്മർ ബറാമി,
4 അഹ്മദ് ബറാമി,
5 സെയ്ദ് ബറാമി,
6 അബ്ദുള്ള ബറാമി,
7 ഫാത്തിമ
P.P. മുഹമ്മദ് കോയ പരപ്പിൽ എഴുതിയ
കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രം എന്ന പുസ്തകത്തിൽ നിന്ന്